Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Easy To Suppress.

അടിച്ചമര്‍ത്തുക എളുപ്പമല്ലെന്നു വിദേശമാധ്യമങ്ങള്‍

മും​​​ബൈ: വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഗ്യാ​​​നേ​​​ഷ്‌​ കു​​​മാ​​​റി​​​നെ​​​തി​​​രേ ന്യൂ​​​ഡ​​​ല്‍ഹി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് വ​​​ലി​​​യ പ്രാ​​​ധാ​​​ന്യം ന​​​ല്‍കി രാ​​​ജ്യാ​​​ന്ത​​​ര മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍. ബി​​​ബി​​​സി, സി​​​എ​​​ന്‍എ​​​ന്‍, എ​​​എ​​​ഫ്പി, റോ​​​യി​​​ട്ടേ​​​ഴ്‌​​​സ്, അ​​​ല്‍ ജ​​​സീ​​​റ, ദ ​​​വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ്, സൗ​​​ത്ത് ചൈ​​​ന മോ​​​ണിം​​​ഗ് പോ​​​സ്റ്റ് തു​​​ട​​​ങ്ങി മി​​​ക്ക രാ​​​ജ്യാ​​​ന്ത​​​ര മാ​​​ധ്യ​​​മ​​​ങ്ങ​​​ളും വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ​​​യാ​​​ണു പ്ര​​​ക്ഷോ​​​ഭം റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

പ്ര​​​ക്ഷോ​​​ഭ​​​ക​​​ര്‍ക്കെ​​​തി​​​രേ​​​യു​​​ള്ള പൊ​​​ലി​​​സ് ന​​​ട​​​പ​​​ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വെ​​​ന്ന പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്കു മ​​​ങ്ങ​​​ലേ​​​ല്‍പി​​​ച്ച​​​താ​​​യി ന്യൂ​​​യോ​​​ര്‍ക്ക് ടൈം​​​സ് റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. ദു​​​ര്‍ബ​​​ല​​​മാ​​​യി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​​ന്ന കാ​​​ഴ്ച​​​യാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്നും ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ല​​​സ്ഥാ​​​നം ക​​​ന​​​ത്ത സു​​​ര​​​ക്ഷാ​​​കോ​​​ട്ട​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​യാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​മി​​​ത​​​മാ​​​യി ബ​​​ല​​​പ്ര​​​യോ​​​ഗം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ള്‍, അ​​​തി​​​ശ​​​ക്ത​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് യു​​​വ​​ജ​​ന​​ങ്ങ​​​ള്‍ അ​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ച്ച​​​തെ​​​ന്നും പ​​​ത്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി
നേ​​​ര​​​ത്തേ സ​​​മ​​​ര​​​ക്കാ​​​രെ അ​​​പ​​​കീ​​​ര്‍ത്തി​​​പ്പെ​​​ടു​​​ത്തി​​​യും രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ള്‍ എ​​​ന്നു മു​​​ദ്ര​​​കു​​​ത്തി​​​യും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളു​​​ടെ വീ​​​ര്യം കെ​​​ടു​​​ത്താ​​​ന്‍ മോ​​​ദി അ​​​നു​​​കൂ​​​ലി​​​ക​​​ള്‍ ശ്ര​​​മി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​വ​​​ണ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ തു​​​റ​​​ക​​​ളി​​​ലു​​​ള്ള ആ​​​ളു​​​ക​​​ള്‍ സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍, പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ മു​​​മ്പ​​​ത്തെ​​​പ്പോ​​​ലെ നേ​​​രി​​​ടാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ന്യൂ​​​യോ​​​ര്‍ക്ക് ടൈം​​​സ് റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നു​​​മെ​​​തി​​​രേ ജ​​​ന​​​രോ​​​ഷം ആ​​​ളി​​​പ്പ​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ദ ​​​വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ് റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. സ​​​ര്‍ക്കാ​​​രി​​​നു​​​മേ​​​ല്‍ മു​​​മ്പ് പ്ര​​​തി​​​പ​​​ക്ഷ പാ​​​ര്‍ട്ടി​​​ക​​​ള്‍ക്കൊ​​​ന്നും ഇ​​​ത്ര വ​​​ലി​​​യ പ്ര​​​ഹ​​​ര​​​മേ​​​ല്‍പ്പി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും പ​​​ത്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് 13 കോ​​​ടി​​​യോ​​​ളം പേ​​​രു​​​ക​​​ള്‍ നീ​​​ക്കം ചെ​​​യ്യ​​​പ്പെ​​​ട്ട​​​താ​​​യു​​​ള്ള റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ത്ത​​​തെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ഇ​​​തു​​​വ​​​രെ നേ​​​രി​​​ട്ടി​​​ട്ടു​​​ള്ള​​​തി​​​ല്‍ വ​​​ച്ച് ഏ​​​റ്റ​​​വും ഗു​​​രു​​​ത​​​ര​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​തെ​​​ന്നും ഹോ​​​ങ്കോം​​​ഗ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സൗ​​​ത്ത് ചൈ​​​ന മോ​​​ണിം​​​ഗ് പോ​​​സ്റ്റ് റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ര്‍ക്കാ​​​രും ഇ​​​തു​​​വ​​​രെ നേ​​​രി​​​ട്ട​​​തി​​​ല്‍ വ​​​ച്ച് ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് ഈ ​​​പ്ര​​​ക്ഷോ​​​ഭ​​​മെ​​​ന്ന് ദോ​​​ഹ ആ​​​സ്ഥാ​​​ന​​​മാ​​​യ അ​​​ല്‍ ജ​​​സീ​​​റ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ ചോ​​​ര്‍ച്ച തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ക്ക​​​പ്പു​​​റം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സം​​​വി​​​ധാ​​​ന​​​ത്തെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ത​​​ല​​​ത്തി​​​ലേ​​​ക്ക് സ​​​മ​​​രം വ്യാ​​​പി​​​ച്ച​​​താ​​​യി ബി​​​ബി​​​സി റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു.

വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ വ​​​രു​​​ത്തി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ക്കെ​​​തി​​​രേ​​​യു​​​ള്ള ഈ ​​​പ്ര​​​ക്ഷോ​​​ഭം മോ​​​ദി സ​​​ര്‍ക്കാ​​​രി​​​ന് ക​​​ടു​​​ത്ത ത​​​ല​​​വേ​​​ദ​​​ന സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യി റോ​​​യി​​​ട്ടേ​​​ഴ്‌​​​സ് റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ട​​​ര്‍മാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ല്‍ മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​​യ​​​തെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും റോ​​​യി​​​ട്ടേ​​​ഴ്‌​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. ജ​​​ര്‍മ​​​ന്‍ മാ​​​ധ്യ​​​മ​​​മാ​​​യ ഡോയ് ഷെ വെല്ലെ, ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ ടൈം​​​സ് തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും പൊ​​​ലി​​​സ് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ അ​​​ഭൂ​​​ത​​​പൂ​​​ര്‍വ​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ​​​യും വി​​​ശ​​​ദ​​​മാ​​​യി​​​ത്ത​​​ന്നെ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു.

ശ​​​നി​​​യാ​​​ഴ്ച ഡ​​​ല്‍ഹി​​​യി​​​ല്‍ ന​​​ട​​​ന്ന യു​​​വ​​​ജ​​​ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു​​​നേ​​​രേ പൊ​​​ലി​​​സ് അ​​​ഴി​​​ച്ചു​​​വി​​​ട്ട ക​​​ടു​​​ത്ത അ​​​ടി​​​ച്ച​​​മ​​​ര്‍ത്ത​​​ലും അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും ആ​​ഗാ​​​ള​​​ത​​​ല​​​ത്തി​​​ല്‍ വ​​​ലി​​​യ ച​​​ര്‍ച്ച​​​യാ​​​യി​​​രു​​​ന്നു. യു​​​എ​​​ന്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സ​​​മി​​​തി, ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍, റി​​​പ്പോ​​​ര്‍ട്ടേ​​​ഴ്‌​​​സ് വി​​​ത്തൗ​​​ട്ട് ബോ​​​ര്‍ഡേ​​​ഴ്‌​​​സ്, ക​​​മ്മി​​​റ്റി ടു ​​​പ്രൊ​​​ട്ട​​​ക്ട് ജേ​​​ണ​​​ലി​​​സ്റ്റ്‌​​​സ് തു​​​ട​​​ങ്ങി​​​യ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ-​​​മാ​​​ധ്യ​​​മ സ്വാ​​​ത​​​ന്ത്ര്യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ലാ​​​ണ് പൊ​​​ലി​​​സ് ന​​​ട​​​പ​​​ടി​​​യെ അ​​​പ​​​ല​​​പി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍ യു​​​എ​​​ന്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സ​​​മി​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ക​​​ടു​​​ത്ത വി​​മ​​ർ​​ശ​​ന​​ത്തോ​​ടെ​​യാ​​ണ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. യു​​​എ​​​ന്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റേ​​​ത് ക​​​ടു​​​ത്ത പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​വും രാ​​​ജ്യ​​​ത്തി​​​ന്‍റെ​​ ആ​​​ഭ്യ​​​ന്ത​​​ര​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലു​​​ള്ള അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കാ​​​ത്ത ഇ​​​ട​​​പെ​​​ട​​​ലു​​​മാ​​​ണെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up